
ശബരിമലയിലെ അയ്യപ്പൻ്റെ സ്വർണം കള്ളന്മാർ അടിച്ചുമാറ്റിയെന്നും ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതൻ അല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മലയാളത്തിലാണ് നിർമല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചിയിൽ എൻഡിഎ തെരെഞ്ഞുടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് മോശം അവസ്ഥയിലാക്കി. വ്യവസായ മേഖലയാകെ തകർന്നു കിടക്കുകയാണ്. സംരഭകർക്ക് കേരളത്തിൽ നിൽക്കാനാകുന്നില്ല. അതിനുദാഹരണമാണ് സാബു എം ജേക്കബ്. തൊഴിൽ മേഖലകൾ ഉണ്ടാകുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. സിപിഎം അംഗത്വമുള്ളവർക്ക് മാത്രമാണ് അവസരങ്ങൾ ലഭിക്കുന്നത്. തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച ആശുപത്രിക്ക് അനുമതി നൽകിയിട്ടില്ല.
നീതി അയോഗിൻ്റെ പഠനത്തിൽ കേരളത്തിൽ പണപ്പെരുപ്പം കുടുന്നു. കേരളം കടം വേഗത്തിൽ കൂടുന്ന സ്ഥലമായി മാറിയെന്നും നിർമല സീതാരാമൻ പറഞ്ഞു. അതേസമയം ജിബി പാത്തിക്കലിന്റെ റോഡ് ഷോയാണ് ആദ്യത്തെ പരിപാടി.






