റാന്നി: വിദ്യാര്‍ഥികളുടെയും ചെറുപ്പക്കാരുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള ഹൃദയത്തില്‍ റാന്നി ജനകീയ മാനിഫെസേ്‌റ്റാ വികസനരേഖ എല്‍.ഡി.എഫ് പുറത്തിറക്കി.
നോളജ് വില്ലേജ് രണ്ടാംഘട്ടം, ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുള്ള നിക്ഷേപങ്ങളും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജോബ് ഫെയറുകളും സംഘടിപ്പിക്കും. റാന്നി കണക്‌ട് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളും ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കും , ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കു ന്നതിനും ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിനും പ്രത്യേക പദ്ധതി, അര്‍ഹിക്കുന്ന മുഴുവന്‍ പേര്‍ക്കും പട്ടയം, റാന്നി ടൂറിസം സാധ്യതകള്‍ രണ്ടാംഘട്ടം എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വികസനരേഖ തിരഞ്ഞെടുപ്പ് കണ്‍വീനര്‍ പി.ആര്‍ പ്രസാദ്, എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂരിന് കൈമാറി ഉദ്‌ഘാടനം ചെയ്‌തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. റോഷന്‍ റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് വികസനരേഖ തയ്യാറാക്കിയത്.




