
മനുഷ്യത്വം വറ്റാത്ത ചില നന്മയുടെ കഥകള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരാറുണ്ട്. അത്തരത്തില്‍, അര്‍ദ്ധരാത്രിയില്‍ അപരിചിതമായ ഒരിടത്ത് ഒറ്റപ്പെട്ടുപോയ ഒരു യുവതിക്ക് തുണയായ രണ്ട് മനുഷ്യരുടെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഐശ്വര്യ എന്ന യുവതിയാണ് ഹൃദയസ്പര്‍ശിയായ ഈ അനുഭവം പങ്കുവച്ചത്. ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും കടുഗോഡിയില്‍ രാത്രി വൈകിയെത്തിയ ഐശ്വര്യക്ക് തന്റെ താമസസ്ഥലത്തേക്ക് പോകാന്‍ ടാക്സികളൊന്നും ലഭിച്ചിരുന്നില്ല. വെറും 3 കിലോമീറ്റര്‍ ദൂരം മാത്രമായതിനാല്‍ ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളും ലഭ്യമാകാതിരുന്ന ആ ഘട്ടത്തിലാണ് രണ്ട് അപരിചിതര്‍ അവളുടെ സഹായത്തിനെത്തിയത്.
യുവതിക്ക് ടാക്സി ലഭിക്കുന്നതുവരെ കൂടെ നില്‍ക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്ത ഒരു ബസ് കണ്ടക്ടറായിരുന്നു സഹായത്തിനെത്തിയ ഒരാള്‍. ആ സമയത്ത് അവിടെയെത്തിയ റാപിഡോ െ്രെഡവറോട് പൈസ എത്രയാകുമെന്ന് ചോദിച്ചപ്പോള്‍, 'അതൊന്നും സാരമില്ല, നിങ്ങള്‍ ലൊക്കേഷന്‍ കാണിക്കൂ' എന്നായിരുന്നു മറുപടി. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം ചാര്‍ജ് ചോദിച്ചപ്പോള്‍, സമയം ഒരുപാട് വൈകിയതിനാല്‍ യുവതിയെ സുരക്ഷിതമായി എത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും തോന്നുന്നത് നല്കിയാല് മതിയെന്നും അദ്ദേഹം പറഞ്ഞു.
പുലര്‍ച്ചെ 3 മണിക്ക് ഒരു പുതിയ നഗരത്തില്‍ രണ്ട് അപരിചിതര്‍ തന്റെ സുരക്ഷ ഉറപ്പാക്കിയ ആ നിമിഷം ഒരു സ്ത്രീ എന്ന നിലയില്‍ എത്ര ആശ്വാസകരമാണെന്ന് ഐശ്വര്യ വീഡിയോയിലൂടെ പങ്കുവെക്കുന്നു. ഒരു പുരുഷന് എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഇന്നും ഒരത്ഭുതമായി തുടരുന്നതില്‍ വിഷമം തോന്നിയേക്കാം എന്നും താരം കുറിച്ചു. വീഡിയോയ്ക്ക് താഴെ കണ്ടക്ടറെയും െ്രെഡവറെയും അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്.






