
പാലക്കാട് : മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2400 കോടി രൂപയുടെ ബൃഹത്തായ കര്‍മ്മപദ്ധതികളുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറങ്ങി. ഡിജിറ്റല്‍ ഹബ്ബ്, ഗാര്‍മെന്റ് പാര്‍ക്ക്, കാര്‍ഷിക പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, സ്‌പോര്‍ട്‌സ് ഹബ്ബ് തുടങ്ങിയ വലിയ വാഗ്ദാനങ്ങളാണ് ഇതിലുള്ളത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് വികസന രേഖ പ്രകാശനം ചെയ്തത്.
കണ്ണാടി പാത്തിക്കലില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്ത 'വരും ശോഭ, വളരും പാലക്കാട്' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന പ്രകടനപത്രികയില്‍ വലിയ വാഗ്ദാനങ്ങളാണ് ഉള്ളത്. 330 കോടി രൂപ ചെലവില്‍ പാലക്കാട് ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കും. വ്യവസായ ഇടനാഴി വഴി 2500 യുവാക്കള്‍ക്ക് ഹൈടെക് തൊഴില്‍ ഉറപ്പാക്കും. അത്യാധുനിക സാങ്കേതിക പരിശീലനത്തിനായി തുഞ്ചത്ത് എഴുത്തച്ഛന്‍ യൂണിവേഴ്‌സിറ്റി. 8000 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന ആധുനിക വസ്ത്രനിര്‍മ്മാണ കേന്ദ്രം.
250 കോടി രൂപയുടെ അഗ്രികള്‍ച്ചര്‍ പാര്‍ക്കും എം.എസ്. സ്വാമിനാഥന്‍ നെല്ല് ഗവേഷണ ബോര്‍ഡും സ്ഥാപിക്കും. വീട്ടമ്മമാര്‍ക്ക് പച്ചക്കറി വാങ്ങാന്‍ പ്രതിമാസം 1500 രൂപ ധനസഹായം. ഷീ-ടോയ്‌ലറ്റുകള്‍, കുറഞ്ഞ നിരക്കിലുള്ള വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കും. പാലക്കാടിനെ സ്മാര്‍ട്ട് സിറ്റിയായി ഉയര്‍ത്തും. മൂന്ന് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തിലെ എല്ലാവര്‍ക്കും സുരക്ഷിതമായ വീട് ഉറപ്പാക്കും. കേന്ദ്ര സോളാര്‍ പദ്ധതി വഴി സബ്‌സിഡിയോടെ വൈദ്യുതി എന്നിവയും പറയുന്നു.
ചൂട് പ്രതിരോധിക്കാന്‍ പ്രത്യേക കൂളിങ് സെന്ററുകള്‍. മെഡിക്കല്‍ കോളേജ് നവീകരണത്തിന് 150 കോടി രൂപ. 30 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യപരിശോധന. 300 കോടി രൂപയുടെ മെഗാ സ്‌പോര്‍ട്‌സ് ഹബ്ബും ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരണവും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് അന്തര്‍സംസ്ഥാന തീര്‍ത്ഥാടനത്തിന് 16,000 രൂപ ധനസഹായം. കല്‍പ്പാത്തി, യാക്കര പുഴകള്‍ കേന്ദ്രീകരിച്ച് ടൂറിസം വികസനം.കണ്യാര്‍കളി, കാളപൂട്ട് തുടങ്ങിയ തനത് കലകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഫെലോഷിപ്പ് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
ഉപരിപഠനത്തിന് 25,000 രൂപ എംഎല്‍എ സ്‌കോളര്‍ഷിപ്പ്. 10 ലക്ഷം രൂപ വരെ ഈടുരഹിത വിദ്യാഭ്യാസ വായ്പയും അടല്‍ ടിങ്കറിങ് ലാബുകളും ഉറപ്പുനല്‍കുന്നു. കൃഷി, വ്യവസായം, സ്ത്രീക്ഷേമം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഒരു സമഗ്ര വികസന രൂപരേഖയാണ് ശോഭ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.






