
ബെംഗളൂരു : ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ് എല്ല് തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹളളിലുളള സച്ചിനാണ് (24) മരിച്ചത് .
അടുത്ത വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിനിടെ ഭക്ഷണവുമായി അടുത്തുളള നിര്‍മാണം നടക്കുന്ന കെട്ടിടത്തിനുളളിലേക്ക് സച്ചിന്‍ കയറിപ്പോയിരുന്നു. വിരുന്നില്‍ പങ്കെടുത്ത മറ്റുളളവര്‍ ഭക്ഷണം കഴിച്ചതിനുശേഷം മടങ്ങിപ്പോയി . പിന്നീട് അടുത്ത ദിവസം രാവിലെ കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ എത്തിയപ്പോഴാണ് സച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് .
ചിക്കന്റെ് എല്ല് തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു . ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ സച്ചിന് ആ സമയത്ത് സഹായത്തിനായി ആരെയും വിളിക്കാനും കഴിഞ്ഞില്ലെന്നാണ് കരുതുന്നത് . സംഭവത്തില്‍പോലീസ് നടപകികള്‍ സ്വകരീച്ചു .






