
തിരുവനന്തപുരം : കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. കേരളം യു ഡി എഫിനെന്നാണ് പുറത്തുവന്ന ആദ്യ സർവേ ഫലം. ടൈംസ് നൗ പ്രവചനത്തിലാണ് യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്.
ന്യൂസ് 18 എക്‌സിറ്റ് പോള്‍ പ്രവചനം. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപിക്ക് നാല് വരെ സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.
സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍
യുഡിഎഫ്- 70-80
എൽഡിഎഫ്- 58-68ട
ബിജെപി- 0-4
ICPL എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് അനുകൂലം; എന്‍ഡിഎ രണ്ട് മുതല്‍ അഞ്ച് വരെ സീറ്റ് പിടിക്കുമെന്ന് ഫലം
LDF – 58 – 70
UDF – 63 – 74
NDA – 2 -5
PMARQ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് അനുകൂലം
LDF-62-69
UDF-71-79
BJP-1-4
സട്ട ബസാർ-മുംബൈ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലം
SATTA BAZAR MUMBAI
UDF- 78-85
LDF-55-66
NDA-2-3
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്.






