
ദുബായ്: ദുബായ് ക്രീക്കിലെ അൽ ജദ്ദാഫ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
ബോട്ട് നിർമാണത്തിന് ഉപയോഗിച്ച ഫൈബർ ഗ്ലാസ് മെറ്റീരിയൽ കത്തിയതാണ് ആകാശത്തേക്ക് വലിയ തോതിൽ കറുത്ത പുക ഉയരാൻ കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു. പുക കണ്ടു പരിഭ്രാന്തരായ ജനങ്ങൾക്കായി അധികൃതർ ഔദ്യോഗിക വിശദീകരണം നൽകുകയായിരുന്നു. തീപ്പിടിത്തം നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് വിഭാഗത്തിന് സാധിച്ചു.






