More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രോഗബാധ അടുത്തിടപഴകുന്നതിലൂടെ മാത്രം; എബോള വേഗത്തില്‍ പടരില്ലെന്നത്‌ ആശ്വാസം, പിടിപെട്ടാല്‍ 30- 50 ശതമാനംവരെ മരണസാദ്ധ്യത

Authored by ബൈജു ഭാസി | Last updated: 23 May 2026, 11:37 PM | 1 min read

Print
It's a relief that Ebola won't spread quickly.
കൊച്ചി: എബോള വൈറസ്‌ ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുന്നത്‌ അടുത്തിടപഴകുന്നതിലൂടെ മാത്രം. നിലവില്‍ ഇന്ത്യയില്‍ ആര്‍ക്കും രോഗബാധ കണ്ടിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ലെന്നാണ്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്‌. ഏതു സാഹചര്യത്തേയും നേരിടാന്‍ ആരോഗ്യമേഖല കരുതലെടുക്കണമെന്നും ആവശ്യം. രോഗികളെ കണ്ടെത്തിയാല്‍ അവരെ പ്രത്യേകമായി തയാറാക്കിയ ഇടങ്ങളിലേക്ക്‌ മാറ്റി ചികിത്സിക്കേണ്ടതായി വരും.


അടുത്തിടപഴകുന്നതിലൂടെ മാത്രം പകരുന്നതിനാല്‍ കാര്യമായി ഇതിനെ ഭയപ്പെടേണ്ടതില്ലെന്നാണ്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌. രോഗികളെ പരിചരിക്കുന്നവരിലും രോഗിയുടെ വീട്ടുകാര്‍ക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്‌. ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലാണ്‌ എബോളയുടെ പുതിയ വകഭേദം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. കോവിഡ്‌ 19 വൈറസ്‌പോലെ വായുവിലൂടെ വേഗത്തില്‍ പകരുന്നതുമല്ല എബോള വൈറസ്‌.


അഞ്ചു വകഭേദമാണ്‌ എബോള വൈറസിനുള്ളത്‌. അതില്‍ ബുണ്ടിബുഗ്യേ എബോള വൈറസ്‌(ബി.ഡി.ബി.വി) വകഭേദമാണ്‌ മാരകം. ഇതിനു നിലവില്‍ ഫലപ്രദമായ ചികിത്സയില്ല. നിപ, എലിപ്പനി എന്നിവപോലെ തന്നെ മൃഗങ്ങളില്‍ നിന്ന്‌ മനുഷ്യരിലേക്കു പകരുന്ന വൈറസാണ്‌ എബോളയും. മൃഗങ്ങളുടെ സ്രവങ്ങള്‍ മനുഷ്യശരീരത്തിനുള്ളില്‍ കടക്കുമ്പോഴേ വൈറസ്‌ ബാധയുണ്ടാകൂ.


എബോള വൈറസ്‌ വവ്വാലുകള്‍, കുരങ്ങുകള്‍ എന്നിവകളില്‍ സാധാരണമാണ്‌. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഇവകളെ വേട്ടയാടുകയും ഇറച്ചി ഭക്ഷിക്കുകയും ചെയ്യുന്നവരിലാണ്‌ രോഗം പിടിപെട്ടത്‌. നിലവില്‍ ആശങ്ക പരത്തിയിട്ടുള്ള ബുണ്ടിബുഗ്യേ വകഭേദം പരിശോധിച്ച്‌ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്‌. സയര്‍ വൈറസാണ്‌ ഇതിനു മുമ്പ്‌ എബോളയുടെ വകഭേദമായി കണ്ടെത്തിയിട്ടുള്ളത്‌.


വൈറസ്‌ ശരീരത്തില്‍ കടന്നാല്‍ 21 ദിവസം ഇന്‍കൂബേഷന്‍ കാലമാണ്‌. ഫ്‌ളൂവിന്റെ ലക്ഷണങ്ങളായ പനി, തൊണ്ടവേദന, തലവേദന എന്നിവയുണ്ടാകും. എബോള പിടിപെട്ടാല്‍ 30 മുതല്‍ 50 ശതമാനം മരണംസംഭവിക്കാം. ത്രീലെയര്‍ മാസ്‌ക്‌, രോഗികളുടെ ഐസൊലേഷന്‍, സോപ്പ്‌ ഉപയോഗിച്ച്‌ കൈ കാല്‍ കഴുകല്‍ എന്നിങ്ങനെയാണ്‌ പ്രതിരോധ മാര്‍ഗങ്ങള്‍. ആഫ്രിക്കയില്‍ നിന്നുവരുന്ന സഞ്ചാരികളില്‍ നിന്ന്‌ രോഗബാധ പകര്‍ന്നുകിട്ടാനുള്ള സാധ്യതയാണ്‌ നിലവിലുള്ളത്‌. ഇതേത്തുടര്‍ന്ന്‌ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്‌.


ബൈജു ഭാസി

English Summary

Health experts say that although no one has been infected with the disease in India at present, the possibility cannot be ruled out. The health sector also needs to take precautions to deal with any situation.

Tags

  • latest news

About Author:

Author photo

ബൈജു ഭാസി

ബന്ധപ്പെട്ട വാർത്തകൾ

റസൂല്‍ പൂക്കുട്ടി രാജിവച്ചു; ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്‌ സലിം കുമാര്‍ ? ദീപു കരുണാകരനും പ്രിയങ്ക നായരും പരിഗണനയില്‍

റസൂല്‍ പൂക്കുട്ടി രാജിവച്ചു; ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്‌ സലിം കുമാര്‍ ? ദീപു കരുണാകരനും പ്രിയങ്ക നായരും പരിഗണനയില്‍

സ്വന്തം ശൈലിയുടെ ബലത്തില്‍ ഇനി പുതുദൗത്യത്തിനു തുടക്കം; പിണറായിക്ക്‌ ഇന്ന്‌ 81-ാം പിറന്നാള്‍

സ്വന്തം ശൈലിയുടെ ബലത്തില്‍ ഇനി പുതുദൗത്യത്തിനു തുടക്കം; പിണറായിക്ക്‌ ഇന്ന്‌ 81-ാം പിറന്നാള്‍

എന്തിനാണ്‌ ബി.ജെ.പി. ഇങ്ങനെ പേടിക്കുന്നത്‌?' സിജെപി എക്‌സ് അക്കൗണ്ട് പൂട്ടിയതിനെതിരെ പിണറായി

എന്തിനാണ്‌ ബി.ജെ.പി. ഇങ്ങനെ പേടിക്കുന്നത്‌?' സിജെപി എക്‌സ് അക്കൗണ്ട് പൂട്ടിയതിനെതിരെ പിണറായി

'പണി'കിട്ടുമെന്നു പേടി; പിണറായി വാഴ്‌ത്തല്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍, യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരേയുള്ള പരമാര്‍ശങ്ങളും മുക്കി !

'പണി'കിട്ടുമെന്നു പേടി; പിണറായി വാഴ്‌ത്തല്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍, യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരേയുള്ള പരമാര്‍ശങ്ങളും മുക്കി !

പാര്യത്ത്‌കാവ്‌ ഭൂമിതര്‍ക്കം; അര നൂറ്റാണ്ടിന്റെ നിയമവഴികള്‍, കോടതി വിധി എതിര്, സാധ്യത കോടതിക്കു വെളിയില്‍ പ്രശ്‌നപരിഹാരം

പാര്യത്ത്‌കാവ്‌ ഭൂമിതര്‍ക്കം; അര നൂറ്റാണ്ടിന്റെ നിയമവഴികള്‍, കോടതി വിധി എതിര്, സാധ്യത കോടതിക്കു വെളിയില്‍ പ്രശ്‌നപരിഹാരം

സാമൂഹിക മാധ്യമങ്ങളിലും വി.ഡി.എസ് സൂപ്പര്‍സ്‌റ്റാര്‍; ഇന്‍സ്‌റ്റാഗ്രാം ഫോളോവേഴ്‌സ്‌ 16 ലക്ഷം കടന്നു

സാമൂഹിക മാധ്യമങ്ങളിലും വി.ഡി.എസ് സൂപ്പര്‍സ്‌റ്റാര്‍; ഇന്‍സ്‌റ്റാഗ്രാം ഫോളോവേഴ്‌സ്‌ 16 ലക്ഷം കടന്നു