More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'പണി'കിട്ടുമെന്നു പേടി; പിണറായി വാഴ്‌ത്തല്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍, യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരേയുള്ള പരമാര്‍ശങ്ങളും മുക്കി !

Authored by ഷാലു മാത്യു | Last updated: 23 May 2026, 11:37 PM | 1 min read

Print
Government employees withdraw praise for Pinarayi Vijayan
കോട്ടയം: ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും സാമൂഹിക മാധ്യമങ്ങളില്‍ പുകഴ്‌ത്തിയിരുന്ന സര്‍ക്കാര്‍/കരാര്‍ ജീവനക്കാര്‍ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകള്‍ പിന്‍വലിക്കുന്ന തിരക്കില്‍. സ്‌ഥലംമാറ്റ ഭീഷണി വന്നതോടെയാണു നീക്കം.


അന്നു പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ്‌. നേതാക്കള്‍ക്കെതിരേയുള്ള ഫെയ്‌സ്‌ബുക്ക്‌ പരമാര്‍ശങ്ങളും പലരും വളരെ വേഗം പിന്‍വലിച്ചു. പോലീസ്‌ ഉദ്യോഗസ്‌ഥരും കരാര്‍ ജീവനക്കാരുമാണ്‌ ഇക്കാര്യത്തില്‍ മുന്നില്‍.


ഇടതുപക്ഷ അനുഭാവിയാണെങ്കിലും മുമ്പ്‌ യു.ഡി.എഫ്‌. ഭരണത്തില്‍ ഏതെങ്കിലും നേതാവിന്റെ ശിപാര്‍ശയുണ്ടെങ്കില്‍ ഇഷ്‌ടമുള്ളിടത്തേക്കു സ്‌ഥലം മാറ്റമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുമായിരുന്നു. എന്നാല്‍ പഴയ പോസ്‌റ്റുകള്‍ സോഷ്യല്‍ മീഡിയായില്‍ ഇപ്പോഴും ലഭ്യമാകുന്നതാണ്‌ പലരെയും പ്രതിസന്ധിയിലാക്കുന്നത്‌. പോലീസില്‍ ഉള്‍പ്പെടെ തങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്‌ഥര്‍ക്ക്‌ മറുപടി നല്‍കുമെന്ന യു.ഡി.എഫ്‌. നേതാക്കളുടെ പ്രസ്‌താവന നടത്തുകയും ചെയ്‌തിരുന്നു.


ഇടത്‌ മന്ത്രിമാര്‍ ഓഫീസ്‌ ഒഴിഞ്ഞതോടെ വിവിധ വകുപ്പുകളില്‍ നിന്ന്‌ ഡെപ്യൂട്ടേഷനില്‍ എത്തിയ ഉദ്യോഗസ്‌ഥര്‍ തിരികെ മടങ്ങിയിരുന്നു. ഇത്തരക്കാരേയും യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും സ്‌ഥലം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ചില വകുപ്പുകളില്‍ വകുപ്പ്‌ സെക്രട്ടറിമാരെക്കൊണ്ടും പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ എം.ഡിമാരെക്കൊണ്ടും ഉത്തരവ്‌ ഇറക്കിത്തുടങ്ങി.


വിവിധ വകുപ്പുകളിലെയും സ്‌ഥാപനങ്ങളിലെയും കരാര്‍, താത്‌കാലിക ജീവനക്കാരുടെ കക്ഷിരാഷ്‌ട്രീയം തിരിച്ചുള്ള കണക്കെടുപ്പ്‌ യു.ഡി.എഫ്‌. അനുകൂല സര്‍വീസ്‌ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ നിയമനം നല്‍കിയവരുടെ കണക്കെടുപ്പും തുടങ്ങി. സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഇവരെ പിരിച്ചുവിട്ട്‌ യു.ഡി.എഫ്‌. അനുകൂലികളെ നിയമിക്കാനാണു നീക്കം. ഡി.പി.ഐ., ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, റവന്യു, സാംസ്‌കാരിക വകുപ്പിന്‌ കീഴിലെ ഭാഷ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അടക്കമുള്ള വിവിധ സ്‌ഥാപനങ്ങളിലാണ്‌ കണക്കെടുപ്പ്‌ പ്രധാനമായും നടക്കുന്നത്‌. ഓഫീസ്‌ അറ്റന്‍ഡന്റ്‌, ൈഡ്രവര്‍, വാച്ച്‌മാന്‍, ക്ലാര്‍ക്ക്‌, അക്കൗണ്ടന്റ്‌, ടൈപ്പിസ്‌റ്റ്‌, കമ്പ്യൂട്ടര്‍ അസിസ്‌റ്റന്റ്‌, എഡിറ്റോറിയല്‍ അസിസ്‌റ്റന്റ്‌ എന്നിങ്ങനെ വിവിധ തസ്‌തികകളിലാണ്‌ താത്‌കാലിക നിയമനം നിലവിലുള്ളത്‌.


കുടുംബശ്രീ സംസ്‌ഥാന, ജില്ലാ മിഷനുകളിലെ കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നതു തുടക്കത്തിലേ മരവിപ്പിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തൊട്ടുമുമ്പുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമിച്ച താത്‌കാലികക്കാരെ പിരിച്ചുവിട്ടിരുന്നു. അതേരീതിയില്‍ തിരിച്ചടിക്കാനാണ്‌ യു.ഡി.എഫിന്റെ തീരുമാനം.


ഷാലു മാത്യു

English Summary

UDF-friendly service organizations have started a party-wise census of contract and temporary employees. The move is to dismiss those who were appointed during the LDF era and appoint UDF-friendly employees.

Tags

  • latest news

About Author:

Author photo

ഷാലു മാത്യു

ബന്ധപ്പെട്ട വാർത്തകൾ

റസൂല്‍ പൂക്കുട്ടി രാജിവച്ചു; ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്‌ സലിം കുമാര്‍ ? ദീപു കരുണാകരനും പ്രിയങ്ക നായരും പരിഗണനയില്‍

റസൂല്‍ പൂക്കുട്ടി രാജിവച്ചു; ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്‌ സലിം കുമാര്‍ ? ദീപു കരുണാകരനും പ്രിയങ്ക നായരും പരിഗണനയില്‍

രോഗബാധ അടുത്തിടപഴകുന്നതിലൂടെ മാത്രം; എബോള വേഗത്തില്‍ പടരില്ലെന്നത്‌ ആശ്വാസം, പിടിപെട്ടാല്‍ 30- 50 ശതമാനംവരെ മരണസാദ്ധ്യത

രോഗബാധ അടുത്തിടപഴകുന്നതിലൂടെ മാത്രം; എബോള വേഗത്തില്‍ പടരില്ലെന്നത്‌ ആശ്വാസം, പിടിപെട്ടാല്‍ 30- 50 ശതമാനംവരെ മരണസാദ്ധ്യത

സ്വന്തം ശൈലിയുടെ ബലത്തില്‍ ഇനി പുതുദൗത്യത്തിനു തുടക്കം; പിണറായിക്ക്‌ ഇന്ന്‌ 81-ാം പിറന്നാള്‍

സ്വന്തം ശൈലിയുടെ ബലത്തില്‍ ഇനി പുതുദൗത്യത്തിനു തുടക്കം; പിണറായിക്ക്‌ ഇന്ന്‌ 81-ാം പിറന്നാള്‍

എന്തിനാണ്‌ ബി.ജെ.പി. ഇങ്ങനെ പേടിക്കുന്നത്‌?' സിജെപി എക്‌സ് അക്കൗണ്ട് പൂട്ടിയതിനെതിരെ പിണറായി

എന്തിനാണ്‌ ബി.ജെ.പി. ഇങ്ങനെ പേടിക്കുന്നത്‌?' സിജെപി എക്‌സ് അക്കൗണ്ട് പൂട്ടിയതിനെതിരെ പിണറായി

പാര്യത്ത്‌കാവ്‌ ഭൂമിതര്‍ക്കം; അര നൂറ്റാണ്ടിന്റെ നിയമവഴികള്‍, കോടതി വിധി എതിര്, സാധ്യത കോടതിക്കു വെളിയില്‍ പ്രശ്‌നപരിഹാരം

പാര്യത്ത്‌കാവ്‌ ഭൂമിതര്‍ക്കം; അര നൂറ്റാണ്ടിന്റെ നിയമവഴികള്‍, കോടതി വിധി എതിര്, സാധ്യത കോടതിക്കു വെളിയില്‍ പ്രശ്‌നപരിഹാരം

സാമൂഹിക മാധ്യമങ്ങളിലും വി.ഡി.എസ് സൂപ്പര്‍സ്‌റ്റാര്‍; ഇന്‍സ്‌റ്റാഗ്രാം ഫോളോവേഴ്‌സ്‌ 16 ലക്ഷം കടന്നു

സാമൂഹിക മാധ്യമങ്ങളിലും വി.ഡി.എസ് സൂപ്പര്‍സ്‌റ്റാര്‍; ഇന്‍സ്‌റ്റാഗ്രാം ഫോളോവേഴ്‌സ്‌ 16 ലക്ഷം കടന്നു