
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലും സൂപ്പര്‍സ്‌റ്റാറായി മുഖ്യമന്ത്രി വി.ഡി സതീശന്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഇന്‍സ്‌റ്റഗ്രാം പേജ് വണ്‍ മില്യണ്‍ ഫോളോവേഴ്‌സ് കടന്നു. സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷം അഞ്ചു ദിവസം കൊണ്ട് ഇത് 16 ലക്ഷം ഫോളോവേഴ്‌സായി ഉയര്‍ന്നു.
ഇതോടെ സംസ്‌ഥാനത്ത് ഏറ്റവുമധികം പേര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പിന്തുടരുന്ന രണ്ടാമത്തെ രാഷ്‌ട്രീയ നേതാവായി മുഖ്യമന്ത്രി മാറി. 2020ല്‍ തുടങ്ങിയ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി.ഡി സതീശന്‍ ലീഡര്‍ ഓഫ് ഒപ്പോസിഷന്‍ എന്ന പേരിലായിരുന്നു.
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ വി.ഡി സതീശന്‍ ഒഫീഷ്യല്‍ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. ഫെയ്‌സ്‌ബുക്കില്‍ 813,000 പേരും എക്‌സില്‍ 51500 പേരുമാണ് മുഖ്യമന്ത്രിയെ ഫോളോ ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവുമധികം പേര്‍ സാമൂഹികമാധ്യമങ്ങളില്‍ പിന്തുടരുന്ന രാഷ്‌ട്രീയ നേതാവ് ശശി തരൂര്‍ എം.പിയാണ്. എക്‌സ് അക്കൗണ്ടില്‍ 8 മില്യണ്‍ പേരും ഫെയ്‌സ് ബുക്കില്‍ 1.7 മില്യണ്‍ പേരും ഇസ്‌റ്റഗ്രാമില്‍ 2.2 മില്യണ്‍ പേരുമാണ് ശശി തരൂരിനെ ഫോളോ ചെയ്യുന്നത്.






