പന്തളം : ഡ്യൂട്ടിക്കിടെ വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌ത കേസില്‍ ചേരിക്കല്‍ സ്വദേശിനിയായ യുവതിയെ പന്തളം പോലീസ് അറസ്‌റ്റ് ചെയ്‌തു.
പന്തളം ചേരിക്കല്‍ സ്വദേശിനി കളരിക്കല്‍ തുണ്ടില്‍ കെ.പി ചിത്ര (38)യെ ആണ് അറസ്‌റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ പന്തളം ചേരിക്കല്‍ ഭാഗത്ത് ചിത്രയുടെ കുടുംബവും അയല്‍വാസിയും തമ്മിലുള്ള ഭൂമി തര്‍ക്കം പരിഹരിക്കുന്നതിനായി താലൂക്ക് സര്‍വേയര്‍ വസ്‌തു അളക്കുന്നതിനായി എത്തിയിരുന്നു.
അയല്‍വാസിയുടെ വസ്‌തു അളന്ന് തിരിച്ച് സ്‌ഥാപിച്ച കല്ലുകള്‍ യുവതി പിഴുത് എറിഞ്ഞു. താലൂക്ക് സര്‍വേയറോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പന്തളം സേ്‌റ്റഷനിലെ വനിതാ പോലീസ് ഉദ്യോഗസ്‌ഥ സുനിയെ യുവതി ആക്രമിക്കുകയും, യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌തു.
പരുക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പന്തളം പോലീസ് സേ്‌റ്റഷനില്‍ നിന്ന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജലജയുടെ നേതൃത്വത്തില്‍ കൂടുതല്‍ വനിതാ പോലീസ് ഉദ്യോഗസ്‌ഥര്‍ എത്തിയാണ് യുവതിയെ കസ്‌റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥയെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും യുവതിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഇവരെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്‌തു.




