പത്തനംതിട്ട: പെണ്‍കുട്ടിയുടെ വ്യാജ പരാതിയെക്കാള്‍ ഞെട്ടലും വേദനയും ഉണ്ടാക്കുന്നതാണ് സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളെ അടക്കം പോലീസ് മര്‍ദിച്ചതെന്ന് മിഷന്‍ മെന്‍സ് കമ്മീഷന്‍ ഭാരവാഹികളായ രാഹുല്‍ ഈശ്വര്‍, ജോയ് അറക്കല്‍,സാദിഖ് അസീസ്,മുകേഷ് നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചു കുട്ടിക്ക് പോലും ആണുങ്ങളെ കുടുക്കാന്‍ എളുപ്പമാണെന്നും അങ്ങനെ ദുരുപയോഗം ചെയ്‌താല്‍ കുഴപ്പമില്ലെന്ന് സാമൂഹിക വ്യവസ്‌ഥിതി മാറണമെന്നും കൂടല്‍ വ്യാജ പീഡന പരാതിയില്‍ മര്‍ദനമേറ്റവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ പറഞ്ഞു. . ഹൃദയ ശസ്‌ത്രക്രിയ കഴിഞ്ഞ
യുവാവിന് മര്‍ദനമേറ്റു എന്ന വാര്‍ത്ത വേദനയോടാണ് കേട്ടത്. അത് ചെയ്‌ത പോലീസ്‌കാര്‍ക്കെതിരെ ശക്‌തമായ
നടപടി വേണം എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് അവശ്യപ്പെട്ടിട്ടുണ്ട്.പീഡന പരാതികളില്‍ കോടതി വിധി വരുന്നത് വരെ ആരോപിതന്‍ എന്ന് മാത്രം വിളിക്കുകയും, ആളുടെ പേര്, ചിത്രം തുടങ്ങിയവ പുറത്തുവിടാതിരിക്കുക, പരാതിക്കാരിക്കും, ആരോപിതനും നുണ പരിശോധന നിര്‍ദേശിക്കുക. വ്യാജ പരാതി നല്‍കുന്ന പെണ്‍ കുട്ടികള്‍ക്കെതിരെ നിയമ പ്രകാരം നടപടി സ്വീകരിക്കുക. തുടങ്ങിയ ആവശ്യങ്ങളും മെന്‍സ് കമ്മീഷന്‍ നിര്‍ദേശിച്ചു.
ദേശീയ തലത്തില്‍ പുരുഷ കമ്മീഷന്‍ ബില്ല് അവതരിപ്പിച്ചു കഴിഞ്ഞു. കേരളമാണ് ഇന്ത്യയില്‍ ആദ്യമായി ഈ ബില്‍ തയ്യാറാക്കിയത്. 2025 ഫെബ്രുവരിയില്‍, മാര്‍ച്ചില്‍ ബില്‍ അവതരണത്തിന് സ്‌പീക്കറുടെ അനുമതിയും ലഭിച്ചു.പക്ഷെ തുടര്‍ നടപടികള്‍ക്ക് രാഷ്ര്‌ടീയ നേതാക്കള്‍ മൗനം പാലിക്കുകയാണ്. സ്‌ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കുക തന്നെ ചെയ്യണം. എന്നാല്‍ പുരുഷനെ അവഗണിക്കരുത് എന്നാണ് മിഷന്‍ മെന്‍സ് കമ്മീഷന്‍ ആവശ്യപ്പെടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.




