
പത്തനംതിട്ട: സ്വാകാര്യ ബസ് ഉടമകളും ജീവനക്കാരും നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം, കിഴക്കന്‍ മലയോര മേഖലയില്‍ അടക്കം യാത്രക്കാര്‍ ബുദ്ധിമുട്ടി.
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തുക, തകര്‍ന്നടിഞ്ഞ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പത്തനംതിട്ട ജില്ലയിലും ഇന്നലെ പണിമുടക്കിയത്.
പണിമുടക്കിനൊടനുബന്ധിച്ച് സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കളക്രേ്‌ടറ്റ് മാര്‍ച്ചും ധര്‍ണയും പൊതുഗതാഗത സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ കടകംപള്ളി സുരന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.
പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റി യാതൊരു പ0നവും നടത്താതെയാണ് സര്‍ക്കാര്‍ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര നല്‍കും എന്നാണ് യു. ഡി.എഫ് വാഗ്‌ദാനം ചെയ്‌തിരുന്നത്.
സ്‌ത്രീ സമൂഹത്തോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആ വാഗ്‌ദാനം നടപ്പിലാക്കുകയായിരുന്നു വേണ്ടത്. സ്വകാര്യ ബസ് മേഘലയെ സംരക്ഷിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് മേഘല ഭാഗീകമായി തകര്‍ന്ന അവസ്‌ഥയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബി.എം.എസ് സംസ്‌ഥാന സെക്രട്ടറി കെ .അര്‍ ശശി പറഞ്ഞു.
സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും പൂര്‍ണമായും ട്രിപ്പ് മുടക്കി പണിമുടക്കിന്റെ ഭാഗമായി.



