
പന്തളം: നവികരണ പദ്ധതികള്‍ നടപ്പാക്കിയശേഷം പന്തളം- മാവേലിക്കര റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. പന്തളം മുട്ടാര്‍, കുന്നിക്കുഴിം അറത്തില്‍ മുക്ക്, മുടിയുര്‍ക്കോണം ഭാഗങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. റോഡ് പുതുക്കിപണിതതിന് ശേഷമാണ് കുടുതല്‍ അപകടങ്ങള്‍. നിര്‍മ്മാണത്തില്‍ അപാകതകളുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡ് നിര്‍മ്മാണത്തിലെ അശാസ്‌ത്രിയതക്ക് തെളിവാണ് കുന്നിക്കുഴി ഭാഗത്ത് 50 മീറ്റര്‍ കൊടും വളവുള്ളത്. വാഹനങ്ങളുടെ അമിത വേഗതകൂടിയാവുമ്പോള്‍ ഇവിടെ അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.
വേറെ ചില ഭാഗങ്ങളിലും അശാസ്‌തിയമായ റോഡ് നിര്‍മ്മാണത്തെ തുടര്‍ന്ന് അപകടങ്ങള്‍ പതിവാണ്. പരാതിയുടെ അടിസ്‌ഥാനത്തില്‍ കെ.എസ്.ടി.പി ഉദ്യോഗസ്‌ഥര്‍ അപകടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം പന്തളം മാവേലിക്കര റോഡില്‍ കുന്നിക്കുഴി
ജംഗ്‌ഷനില്‍ വാന്‍ വൈദ്യുതി പോസ്‌റ്റ് ഇടിച്ച് തകര്‍ത്തിരുന്നു. ഈ പ്രദേശത്ത് സ്‌കൂട്ടറും കാറും കുട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം തോവാല പടിയില്‍ ഓട്ടോയും ബൈക്കും കുട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റിരുന്നു. കുന്നിക്കുഴി ജഗ്‌ഷനില്‍ ടിപ്പര്‍ ലോറി വിട്ടിലേക്ക് ഇടിച്ച് കയറി അപകടമുണ്ടായതും കഴിഞ്ഞദിവസമാണ്. ഇതില്‍ വീട്ടമ്മ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. കുറച്ചുനാള്‍മുമ്പ് മുട്ടാര്‍ പാലത്തിനുസമീപം സ്‌കൂട്ടറില്‍ ലോറി ഇടിച്ച് വിട്ടമ്മ മരിച്ച സംഭവവും ഉണ്ടായി. പന്തളം-മാവേലിക്കര റോഡില്‍ ചക്കാലവട്ടത്ത് മിനി ബസും കാറും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതും കുറച്ചുദിവസം മുമ്പാണ്.
തോട്ടക്കോണം ഗവ. ഹൈസ്‌കൂള്‍, മങ്ങാരം ഗവ. യു.പി.എസ് സ്‌കൂള്‍, മുടിയര്‍ക്കോണം എം.ടി.എല്‍.പി സ്‌കൂള്‍ എന്നിവടങ്ങില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഇരുചക്ര വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്ര കാര്‍ക്കും വാഹനങ്ങളുടെ അമിത വേഗത ഭിഷണിയായി മാറുകയാണ്.



