
തിരുവല്ല : നഗരസഭാ യോഗം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം
ഉണ്ടായ വിവാദങ്ങള്‍ക്കിടെ നഗരസഭാ യോഗം ബഹിഷ്‌കരിച്ച് ചെയര്‍പഴ്‌സണ്‍ ഇറങ്ങി പോയി. മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്ന് ചെയര്‍പേഴ്‌സണ്‍ എസ് ലേഖ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചു് പ്രതിപക്ഷം തര്‍ക്കം ഉന്നയിച്ചു. ഇതേ
തുടര്‍ന്ന് സി.പി.എം പാര്‍ലമന്ററി പാര്‍ട്ടി ലീഡര്‍ ജനു മാത്യൂ ചട്ടങ്ങള്‍അനുവദിക്കുന്നതാണ് മാധ്യമങ്ങള്‍ക്കും പൊതുജനത്തിനും കൗണ്‍സില്‍നിരീക്ഷിക്കാനുള്ള അവകാശമെന്ന് പഞ്ചായത്ത് രാജ് ആക്‌ടിലെ പ്രസക്‌ത ഭാഗം ഉദ്ധരിച്ച് വാദിച്ചു ഇതിനിടെ ഭരണകക്ഷിയിലെ വൈസ് ചെയര്‍മാനും മറ്റ് ചില വനിതാ അംഗങ്ങളും ചെയര്‍പേഴ്‌സണിന്റെ പിന്തുണയ്‌ക് എത്തിയതോടെ നഗരസഭാ യോഗം ഇരുപക്ഷത്തിന്റെ വാഗ്വാദങ്ങളില്‍ ശബ്‌ദായമാനമായി . ഇതേ സമയം സെക്രട്ടറി ഇക്കാര്യം സംബന്ധിച്ച് നിയമം എന്തു പറയുന്നു എന്ന് വ്യക്‌തമാക്കണമെന്ന്
സി.പി.എം ലെ എം.സി അനീഷ് കുമാറും , അഡ്വ. ആര്‍ മധുവും ആവശ്യപ്പെട്ടു . സെക്രട്ടറി ആര്‍.കെ. ദീപേഷ് പ്രവേശനം അനുവദനീയമാണന്നും ഇക്കാര്യം ചെയര്‍പഴ്‌സണിന്റെ വിവേചനത്തിന് വിടുന്നതായി അറിയിച്ചു.ഇതിനിടെ ചെയര്‍പഴ്‌സണ്‍
അജണ്ടയിലെ രണ്ടണ്ണം വായിച്ച ശേഷം ഫയലുകളുമായി ചേംമ്പര്‍ വിട്ടിറങ്ങി ഇതിനെതുടര്‍ന്ന് കൗണ്‍സില്‍ യോഗം അലങ്കോലമായി ഭരണകക്ഷിയില്‍ ഉള്‍പ്പെട്ടവര്‍ സീറ്റ് വിട്ടുപോയങ്കിലും പ്രതിപക്ഷം ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായി നടപടികള്‍ അഴിമതി മുടി വയ്‌ക്കാനാണന്ന് ആരോപിച്ച് മുദ്രാവാക്യം വിളി തുടര്‍ന്നു പിന്നീട് ചെയര്‍പേര്‍സണിന്റെ മുറിക്ക് മുമ്പിലേക്ക് പ്രകടനമായി പ്രതിപക്ഷം നീങ്ങി .തുടര്‍ന്ന് നഗരസഭാ കവാടത്തില്‍ പ്രതിക്ഷേധ ധര്‍ണ നടത്തിയാണ്‌പ്രതിപക്ഷം പിരിഞ്ഞത് കീഴ്‌വഴക്കങ്ങള്‍ മാനിച്ച് സാധാരണ യോഗം എന്ന നിലയിലാണ് മാധ്യമപ്രവര്‍ത്തകര്‍ അവിടെ എത്തിയതെങ്കിലും മുന്‍കൂട്ടി ചെയര്‍പേഴ്‌സണ്‍അനുവാദമില്ലന്നവാദമാണ് ചെയര്‍പഴ്‌സണ്‍ ഉന്നയിച്ചത് എന്നാല്‍ സാധാരണ യോഗത്തിന് എന്ത് രഹസ്യമാണുള്ളതെന്നും പൊതുജനങ്ങള്‍ അറിയണ്ടാത്ത എന്ത് കാര്യമാണ് ഇവിടെ ചര്‍ച്ചയുടെ ഭാഗമായുള്ളതെന്നായിരുന്നു പ്രതിപക്ഷം പ്രധാനമായി ഉന്നയിച്ചത് പതിവിന് വിപരീതമായി കൗണ്‍സില്‍ യോഗ അറിയിപ്പിനൊപ്പം നഗരസഭാ യോഗ അജണ്ട അംഗങ്ങള്‍ക്ക് വിതരണം ചെയ്‌തിരുന്നില്ല യോഗം ആരംഭിച്ച ശേഷമാണ് പ്രതിപക്ഷത്തിന് അജണ്ട ലഭിച്ചത് എന്നാല്‍ കഴിഞ്ഞ മൂന്ന് കൗണ്‍സിലില്‍ ആവശ്യപ്പെട്ട വിവാദ ലേലം സംമ്പന്ധിച്ച വിഷയം ഇക്കുറി വയ്‌ക്കുമെന്ന ചെയര്‍പേഴ്‌സണിന്റെ ഉറപ്പ്‌പാലിക്കാത്തതായിരുന്നു ഇന്നത്തെ വിവാദം.
ഈ വിവാദ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരാന്‍ നഗരസഭ ആകട് പ്രകാരം മൂന്നിലൊന്ന് അംഗങ്ങള്‍ ഒപ്പിട്ട് കൗണ്‍സില്‍ ചേരാന്‍ ആവശ്യപ്പെടുമെന്നും
അനുവദിക്കാത്ത പക്ഷം അടുത്ത നിയമനടപടികളുമായി നീങ്ങുമെന്ന് സി.പി എം നേതൃത്വത്തിലുള്ള പ്രതിപക്ഷം പറഞ്ഞു.



