
കൊച്ചി: ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ പണിമുടക്കിയതോടെ സ്‌കോളര്‍ഷിപ്പിനായുള്ള ഷെഡ്യൂള്‍ഡ് കാസ്‌റ്റ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന താളംതെറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇ ഗ്രാന്റസ് പോര്‍ട്ടലിന്റെ സര്‍വര്‍ പണിമുടക്കിലാണ്.
ഇതുമൂലം ലംപ്‌സം ഗ്രാന്‍ഡ്, സ്‌റ്റൈപ്പന്‍ഡ് എന്നിവ ലഭ്യമാക്കുന്നതിനു വേണ്ടി സര്‍ട്ടിഫിക്കറ്റുകളുടെ വാലിഡേഷന്‍ നടക്കാതെ വരികയാണ്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കാതെ പോകുമോ എന്നാണ് ആശങ്ക. ഈ മാസം 15 ആണ് ഈ സര്‍ട്ടിഫിക്കറ്റുകളുടെ വാലിഡേഷന്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയതി. കുടുംബ വാര്‍ഷിക വരുമാനസര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വാലിഡേഷന്‍ ആണ് നടക്കേണ്ടത്. ഇവ നല്‍കുന്നത് റവന്യൂ വകുപ്പാണ്. വകുപ്പിന്റെ ഇ ഡിസ്‌ട്രിക്‌ട് എന്ന പോര്‍ട്ടലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റിലെ നമ്പര്‍, സെക്യൂരിറ്റി കോഡ് എന്നിവ ഇ ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ശരിക്കുള്ളതാണോ എന്നു വെരിഫൈ ചെയ്ണം. ഇങ്ങനെ ചെയ്ുമ്പോള്‍ 'ഇന്‍വാലിഡ് സര്‍ട്ടിഫിക്കറ്റ്' എന്ന സന്ദേശം ആണ് ലഭിക്കുന്നത്. സര്‍ട്ടിഫിക്കറ്റിലെ സെക്യൂരിറ്റി കോഡ്, നമ്പര്‍ എന്നിവ തെറ്റാണെന്നു കാണിച്ചാണ് നിരസിക്കുന്നത്.
ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടത്. ഇതില്‍ ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വാലിഡേഷന്‍ നിര്‍ബന്ധമായും ചെയേ്ണ്ടത്. സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വാലിഡേഷന്റെ ചുമതല. വാലിഡേഷന്‍ പൂര്‍ത്തിയായാല്‍ അടുത്ത വിന്‍ഡോയിലാണ് സ്‌കോളര്‍ഷിപിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. സര്‍വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നഷ്‌ടമാകുമോ എന്നാണ് അധ്യാപകരുടെ ആശങ്ക. എന്നാല്‍,രണ്ടു ദിവസത്തിനുള്ള പ്രശ്‌നംപരിഹരിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്






