More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മലബാര്‍ സിമെന്റ്‌സ്‌ അഴിമതിക്കേസ്‌: പ്രതികളുടെ നിരന്തര ഇടപെടലുകള്‍ക്ക്‌ വിരാമം, ഒന്നര പതിറ്റാണ്ടിനു ശേഷം വിചാരണയ്‌ക്ക്‌ തുടക്കം

Authored by രാജു പോള്‍ | Last updated: 13 Jul 2026, 11:45 PM | 1 min read

Print

മുന്‍ ചീഫ്‌ സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാക്കപ്പെട്ട സംഭവത്തില്‍, മലബാര്‍ സിമെന്റ്‌സ്‌ കമ്പനി സെക്രട്ടറിയും കേസിലെ പ്രധാന സാക്ഷിയുമായിരുന്ന വി. ശശീന്ദ്രന്റെ മരണത്തിലെ ദുരൂഹതയാണ്‌ കേസിന്‌ കൂടുതല്‍ മാധ്യമശ്രദ്ധ നല്‍കിയത്‌.

മലബാര്‍ സിമെന്റ്‌സ്‌ അഴിമതിക്കേസ്‌: പ്രതികളുടെ നിരന്തര ഇടപെടലുകള്‍ക്ക്‌ വിരാമം,  ഒന്നര പതിറ്റാണ്ടിനു ശേഷം വിചാരണയ്‌ക്ക്‌ തുടക്കം
കൊച്ചി: കോളിളക്കം സൃഷ്‌ടിച്ച മലബാര്‍ സിമെന്റ്‌സ്‌ അഴിമതിക്കേസില്‍ പ്രതികളുടെ നിരന്തര ഇടപെടലുകള്‍ക്ക്‌ വിരാമമിട്ട്‌ ഒന്നര പതിറ്റാണ്ടിന്‌ ശേഷം വിചാരണ നടപടികള്‍ക്ക്‌ തുടക്കം. തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയിലാണ്‌ ഇന്നലെ വിചാരണ നടപടികള്‍ ആരംഭിച്ചത്‌.


കേസ്‌ അനിശ്‌ചിതമായി നീട്ടുകയും പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തെന്ന്‌ ആരോപിക്കപ്പെട്ട കേസില്‍ ഏഴു പ്രതികളാണുള്ളത്‌. പാലക്കാട്‌ വിജിലന്‍സ്‌ ബ്യൂറോയാണ്‌ 2010ല്‍ കേസില്‍ തൃശ്ശൂര്‍ കോടതിയില്‍ കുറ്റപത്രംസമര്‍പ്പിച്ചത്‌.


മുന്‍ ചീഫ്‌ സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാക്കപ്പെട്ട സംഭവത്തില്‍, മലബാര്‍ സിമെന്റ്‌സ്‌ കമ്പനി സെക്രട്ടറിയും കേസിലെ പ്രധാന സാക്ഷിയുമായിരുന്ന വി. ശശീന്ദ്രന്റെ മരണത്തിലെ ദുരൂഹതയാണ്‌ കേസിന്‌ കൂടുതല്‍ മാധ്യമശ്രദ്ധ നല്‍കിയത്‌.


2005 -06 കാലഘട്ടത്തില്‍ കമ്പനിയില്‍ അസംസ്‌കൃത വസ്‌തുവായ ഫ്‌ളൈ ആഷിന്റെയും മറ്റും ഇറക്കുമതിയില്‍ കൃത്രിമം നടത്തി കമ്പനിക്ക്‌ കോടികളുടെ നഷ്‌ടമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്നു കേസുകള്‍ നേരത്തെ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇതിന്റെ വിചാരണ നീട്ടിവെക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമത്തിനെതിരെ 'മനുഷ്യാവകാശ സംരക്ഷണകേന്ദ്രം' നടത്തിയ നിയമ പോരാട്ടമാണ്‌ ഇപ്പോള്‍ ലക്ഷ്യം കണ്ടിരിക്കുന്നത്‌.


അതിനിടെ, കമ്പനി നിയമോപദേഷ്‌ടാവായിരുന്ന പ്രകാശ്‌ ജോസഫ്‌ ഉള്‍പ്പെടെ ഉള്ളവര്‍ ബാങ്ക്‌ ഗ്യാരണ്ടിയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന മനുഷ്യാവകാശ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്തിന്റെ പരാതിയില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.കമ്പനിയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്‌ ഇനത്തില്‍ 2004 മുതല്‍ വന്‍തോതില്‍ തട്ടിപ്പ്‌ നടന്നതായി സി ആന്‍ഡ്‌ എജി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ട രണ്ട്‌ കേസുകളില്‍ കൂടി ഇനി വിചാരണ തുടങ്ങാനുണ്ട്‌. ഹൈക്കോടതി അനുവദിച്ച പ്രോസിക്യൂഷന്‍ കാലാവധി കഴിഞ്ഞിട്ടും കേസ്‌ നീണ്ടുപോകുന്നത്‌ ദുരൂഹതയുണര്‍ത്തുന്നതിനിടെയാണ്‌ പരാതിക്കാരനായ ജോയ്‌ കൈതാരത്തില്‍ നിന്ന്‌ കോടതി മൊഴി ശേഖരിച്ചത്‌.


ഇന്നലെ വിചാരണ ആരംഭിച്ചപ്പോള്‍,കരാറുകാരനും എ ആര്‍ കെ വുഡ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ ഉടമയുമായ വി.എം രാധാകൃഷ്‌ണന്‍, കമ്പനി ഡയറക്‌ടര്‍ വടിവേലു,എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എസ്‌.എസ്‌.മൊയ്‌തീന്‍,കമ്പനി അസിസ്‌റ്റന്റ്‌ മാനേജര്‍ (മെറ്റീരിയല്‍സ്‌ )ജി.നമശിവായം എന്നിവര്‍ വിജിലന്‍സ്‌ കോടതിയില്‍ ഹാജരായി. മനുഷ്യാവകാശ സംരക്ഷണകേന്ദ്രം സുപ്രീംകോടതി വരെ പോയി സമ്പാദിച്ച തടസ ഹര്‍ജിയാണ്‌ കേസിന്‌ വീണ്ടും ജീവന്‍ വെപ്പിച്ചത്‌.



രാജു പോള്‍

English Summary

The trial in the controversial Malabar Cements corruption case has begun after a decade and a half of constant interference by the accused. The trial began yesterday at the Thrissur Vigilance Court.

Tags

  • latest news

About Author:

Author photo

രാജു പോള്‍

ബന്ധപ്പെട്ട വാർത്തകൾ

ജനവിധി മാനിക്കപ്പെടണം, ഹൈക്കോടതി അനുമതി; ചരിത്രത്തിലേക്ക്‌ സുഗതന്‍, സത്യപ്രതിജ്‌ഞ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

ജനവിധി മാനിക്കപ്പെടണം, ഹൈക്കോടതി അനുമതി; ചരിത്രത്തിലേക്ക്‌ സുഗതന്‍, സത്യപ്രതിജ്‌ഞ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

കോറോഹെല്‍ത്തിനു പിന്നാലെ ‘ടാല്‍റോപ്പ്‌’ ഐ.ടി കമ്പനി; മുന്നൂറോളം ജീവനക്കാര്‍ പെരുവഴിയില്‍

കോറോഹെല്‍ത്തിനു പിന്നാലെ ‘ടാല്‍റോപ്പ്‌’ ഐ.ടി കമ്പനി; മുന്നൂറോളം ജീവനക്കാര്‍ പെരുവഴിയില്‍

എന്‍.എസ്‌.എസിന്‌ ബി.ജെ.പി. എതിരല്ല: രാജീവ്‌ ചന്ദ്രശേഖര്‍

എന്‍.എസ്‌.എസിന്‌ ബി.ജെ.പി. എതിരല്ല: രാജീവ്‌ ചന്ദ്രശേഖര്‍

മേല്‍ശാന്തി നറുക്കെടുപ്പിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡ്‌: കണ്‌ഠര്‌ രാജീവരെ ഒഴിവാക്കും

മേല്‍ശാന്തി നറുക്കെടുപ്പിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡ്‌: കണ്‌ഠര്‌ രാജീവരെ ഒഴിവാക്കും

ഓപ്പറേഷന്‍ തൂഫാന്‍: സ്‌കൂള്‍- കോളജ്‌ വാഹന ഡ്രൈവര്‍മാര്‍ പലരും 'ഫിറ്റ്‌ ' ; 29 പേര്‍ക്കെതിരേ നടപടി

ഓപ്പറേഷന്‍ തൂഫാന്‍: സ്‌കൂള്‍- കോളജ്‌ വാഹന ഡ്രൈവര്‍മാര്‍ പലരും 'ഫിറ്റ്‌ ' ; 29 പേര്‍ക്കെതിരേ നടപടി

ഇ-ഗ്രാന്റ്‌സ്‌ പോര്‍ട്ടല്‍ നിശ്‌ചലം; ലംപ്‌സംഗ്രാന്‍ഡ്‌, സ്‌റ്റൈപ്പന്‍ഡ്‌ സര്‍ട്ടിഫിക്കറ്റ്‌ അപ്‌ലോഡ്‌ മുടങ്ങി

ഇ-ഗ്രാന്റ്‌സ്‌ പോര്‍ട്ടല്‍ നിശ്‌ചലം; ലംപ്‌സംഗ്രാന്‍ഡ്‌, സ്‌റ്റൈപ്പന്‍ഡ്‌ സര്‍ട്ടിഫിക്കറ്റ്‌ അപ്‌ലോഡ്‌ മുടങ്ങി