തിരുവനന്തപുരം: വിവാദ പരാമർശത്തിൽ ടി ജി മോഹന്‍ദാസിനെ തള്ളി ആര്‍എസ്എസ്. ഡൽഹി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മോഹൻദാസ് നടത്തിയ പരാമര്‍ശം വ്യക്തിപരവും അപലപനീയവുമാണ്. അദ്ദേഹം നടത്തിയ പരാമര്‍ശം വ്യക്തിപരമാണെന്നും ആര്‍എസ്എസ് അതിനോട് യോജിക്കുന്നില്ലെന്നും സംഘടനയുടെ കേരള നേതൃത്വം പറഞ്ഞു. ആര്‍എസ്എസിന്റെ ഒരുതരത്തിലുള്ള ചുമതലകളും നിലവില്‍ ടി ജി മോഹന്‍ദാസ് വഹിക്കുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി.
നീറ്റ് പ്രതിഷേധം തടയാനുള്ള ചുമതല ഉണ്ടായിരുന്നെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം പ്രക്ഷോഭകരോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിരിഞ്ഞുപോയില്ല എങ്കിൽ വെടിവയ്ക്കും. മൃതദേഹങ്ങൾ എടുത്ത് ആശുപത്രിയിൽ എത്തിക്കുമെന്നുമായിരുന്നു വിവാദ പരാമർശം. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരിൽ കൂടുതലും ബലാത്സംഗം ഇഷ്ടപ്പെടുന്ന പെൺകുട്ടികളാണ്, പ്രത്യേകിച്ച് ഇടതുപക്ഷ മതനിരപേക്ഷ വിഭാഗത്തിൽ പെട്ടവർ. പൊലീസ് ഇല്ലായിരുന്നെങ്കിൽ അവിടെ ബലാത്സംഗവും കൂട്ടബലാത്സംഗവും നടക്കുമായിരുന്നു എന്നും മോഹൻദാസ് മറ്റൊരു വീഡിയോയിൽ പറഞ്ഞതും രൂക്ഷ വിമർശനത്തിനു കാരണമായിരിക്കുകയാണ്.
മോഹൻദാസിന്റെ അപകീർത്തികരമായ പരാമർശത്തിൽ സര്‍ക്കാരും ഹൈകോടതിയും ഇടപെടണമെന്ന് പി കെ ശ്രീമതി ആവശ്യപ്പെട്ടു. എഐവൈഎഫ് സംസ്ഥാന സ്ക്രട്ടറി ടിടി ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Comments