കോട്ടയം: ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണമില്ലെന്ന് പരാതി. രാവിലെ മുതല്‍ ഭക്ഷണം നല്‍കിയില്ലെന്ന് ദുരിത ബാധിതര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉച്ചയ്ക്ക് തൊട്ടടുത്ത ക്യാമ്പില്‍ പോയി ഭക്ഷണം കഴിക്കാന്‍ മെമ്പര്‍ പറഞ്ഞതായും ദുരിത ബാധിതര്‍ പറയുന്നു.
പായിപ്പാട് ഒന്നാം വാര്‍ഡിലെ 150 പേരാണ് ക്യാമ്പില്‍ ഉള്ളത്. രാവിലെ ഗ്യാസ് കുറ്റി നല്‍കി തിരികെ എടുത്തുകൊണ്ടുപോയെന്നും ദുരിത ബാധിതര്‍ മാധ്യമപ്രവര്‍ത്തകരോട്പറഞ്ഞു. പച്ചവെള്ളം മാത്രമാണ് ലഭിച്ചത്. കയ്യില്‍ സൂക്ഷിച്ചിരുന്ന പൈസ എടുത്താണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയതെന്നും ദുരിതബാധിതര്‍ പറഞ്ഞു. സാധനങ്ങള്‍ വാങ്ങി തന്നാല്‍ പാകം ചെയ്ത് കഴിച്ചോളാമെന്ന് ദുരിതബാധിതര്‍ പറഞ്ഞു.
അതേസമയം വാര്‍ത്തയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചങ്ങനാശ്ശേരി എംഎല്‍എ വിനു ജേക്കബും റവന്യൂ ഉദ്യോഗസ്ഥരും അങ്ങോട്ടും ഇങ്ങോട്ടും പഴിചാരുകയായിരുന്നു. 2.30 ന് ശേഷം ഇടപെടലിനെ തുടര്‍ന്ന് ഭക്ഷണം എത്തിയെങ്കിലും ദുരിതശ്വാസ ക്യാമ്പയിലുണ്ടായ വീഴ്ച സമ്മതിക്കാതെ എംഎല്‍എയും നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. പോലീസ് എത്തി ആളുകളെ മാറ്റുകയായിരുന്നു.

Comments