More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വന്ദേമാതരം പൂർണമായും പാടാൻ നിർദേശിച്ചിട്ടില്ല; വെറുതേ ഒരു വിവാദം!

Authored by Web Desk | Last updated: 09 Aug 2026, 12:51 PM | 1 min read

Print

വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെക്കുറിച്ചുള്ള വിവാദം പുതിയ വഴിത്തിരിവിൽ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും പാടാൻ നിർദേശം നൽകിയിട്ടില്ല എന്ന് ലോക് ഭവൻ വ്യക്തമാക്കി.

വന്ദേമാതരം പൂർണമായും പാടാൻ നിർദേശിച്ചിട്ടില്ല; വെറുതേ ഒരു വിവാദം!
തിരുവനന്തപുരം: വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെക്കുറിച്ചുള്ള വിവാദം പുതിയ വഴിത്തിരിവിൽ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും പാടാൻ നിർദേശം നൽകിയിട്ടില്ല എന്ന് ലോക് ഭവൻ വ്യക്തമാക്കി.സ്വാതന്ത്ര്യദിനാഘോഷവേളയിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ, പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കിയതോടെ വിവാദം ചൂടുപിടിച്ചു.

ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ രംഗത്തുവന്നിരുന്നു. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും മന്ത്രി പറഞ്ഞു. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുതിയതായി ഉണ്ടാക്കിയതല്ല. ലോക്ഭവൻ നൽകുന്ന നിർദേശങ്ങൾ അറിയിക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ ചുമതലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും കെ മുരളീധരനും ഇതിനെതിരെയുള്ള നിലപാടിലായിരുന്നു.

എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം.

Tags

  • kerala
  • vande mataram

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പാക്ക് അധിനിവേശ കശ്മീരിൽ പ്രതിഷേധം; അടിച്ചമർത്തൽ നടപടികളിൽ യുഎന്നിന് ആശങ്ക

പാക്ക് അധിനിവേശ കശ്മീരിൽ പ്രതിഷേധം; അടിച്ചമർത്തൽ നടപടികളിൽ യുഎന്നിന് ആശങ്ക

മോസ്‌കോ–ഡൽഹി ട്രെയിൻ: പാകിസ്ഥാൻ വഴി റെയിൽപാത നിർദേശിച്ച് റഷ്യ

മോസ്‌കോ–ഡൽഹി ട്രെയിൻ: പാകിസ്ഥാൻ വഴി റെയിൽപാത നിർദേശിച്ച് റഷ്യ

ഡൽഹിയിൽ 22,000 കോടി രൂപയുടെ അഴിമതിയെന്ന് ആം ആദ്മി പാർട്ടി; പാവങ്ങളുടെ അരി മറിച്ചുവിറ്റു?

ഡൽഹിയിൽ 22,000 കോടി രൂപയുടെ അഴിമതിയെന്ന് ആം ആദ്മി പാർട്ടി; പാവങ്ങളുടെ അരി മറിച്ചുവിറ്റു?

photo ; facebook

‘രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ മോദി നേരിട്ട് മറുപടി പറയണം’; ഖാർഗെ

representing image

കേരളത്തിന്റെ പേരുമാറ്റ ബിൽ നാളെ ലോക്‌സഭയിൽ

photo ; facebook

അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം; 1 ലക്ഷം നൽകാമെന്ന് ഒരു വ്യക്തി അറിയിച്ചെന്ന് രമേശ് ചെന്നിത്തല

Comments