തൃശൂർ: പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിനും ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തനിക്കെതിരെ ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും ഹീനമായ രാഷ്ട്രീയ കളികൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
പുലിക്കളി സംഘങ്ങൾക്കുള്ള ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ടൂറിസം സെക്രട്ടറി ബിജുവിനെ പലതവണ നേരിട്ട് വിളിച്ചിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിൽ താൻ നേരിട്ട് ഇടപെടണമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കുമാണ് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫണ്ട് വൈകിപ്പിച്ചതിൽ പങ്കാളികളായ മുൻ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും സുരേഷ് ഗോപി രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ കത്ത് ലഭിക്കാതെ കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുലിക്കളിക്ക് എട്ട് ദിവസം മാത്രം ശേഷിക്കെ ഇക്കാര്യം പൊതുമധ്യത്തിൽ എത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് നടപടിയുണ്ടായതെന്നും സുരേഷ് ഗോപി ആരോപിച്ചു.
താൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ കള്ളപ്രചാരണം നടത്തിയവർ ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിയായ ഒരാളാണ് ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചതെന്നും സുരേഷ് ഗോപി ആരോപിച്ചു.
പുലിക്കളിക്ക് കേന്ദ്ര സർക്കാർ തലത്തിൽ നിന്ന് നേരിട്ട് ഫണ്ട് അനുവദിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി തൃശൂരിലെ ജനങ്ങൾ തന്നെ തെരഞ്ഞെടുത്തതും തനിക്ക് ടൂറിസം വകുപ്പിന്റെ ചുമതല ലഭിച്ചതുമാണ് പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ കാരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിച്ചവരുടെ വായ ഇനി തുറക്കാൻ പാടില്ലെന്നും ഇക്കാര്യം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ പേരിൽ വരാനിരിക്കുന്ന രാഷ്ട്രീയ വിവാദങ്ങളെ നേരിടാൻ തയ്യാറാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Comments