മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം തേടി ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാനോടാണ് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടത്.
സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പ്രവർത്തകർക്ക് പ്രയാസമുണ്ടാക്കുകയും ചെയ്തതായി കത്തിൽ പറയുന്നു. സംഭവത്തിൽ വിശദീകരിക്കാനുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 15ന് സേവാഭാരതി ചെറുകാവ് യൂണിറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയിലാണ് പി.കെ.സി. അബ്ദുറഹിമാൻ പങ്കെടുത്തത്. റോഡ് ശുചീകരണ പരിപാടിയുടെ ഉദ്ഘാടകനായാണ് അദ്ദേഹം എത്തിയത്.
മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി കൂടിയായ അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

Comments