കാസർകോട്: ഉപ്പളയിൽ ചുമയ്ക്കുന്നത് ശല്യമാകുന്നുവെന്ന് ആരോപിച്ച് 58കാരനായ പത്രവിതരണക്കാരനെ അയൽവാസി മർദിച്ചതായി പരാതി. മണിമുണ്ട സ്വദേശി അസൈനാറിനാണ് മർദനമേറ്റത്.
ഭാര്യയ്ക്ക് സുഖമില്ലാത്തതിനാൽ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ അസൈനാർ ചുമച്ചിരുന്നു. ഇതിൽ പ്രകോപിതനായ അയൽവാസി ജംഷീർ വീട്ടിലെത്തി അസൈനാറെ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുപോയി മർദിച്ചതായാണ് പരാതി.
തലയ്ക്ക് പരിക്കേറ്റ അസൈനാറിനെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചു. തലയിൽ മൂന്ന് തുന്നലുകൾ വേണ്ടിവന്നു. മർദനത്തിന് പിന്നാലെ ജംഷീർ കത്തിയുമായി തിരിച്ചെത്തി കുത്താൻ ശ്രമിച്ചതായും അസൈനാർ ആരോപിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments