കോഴഞ്ചേരി: പുല്ലാട് വിദ്യാഭ്യാസ ഉപജില്ലാ സ്കൂള് ശാസ്ത്രോത്സവം 23, 24 തീയതികളില് പുല്ലാട് എസ്. വി. ഹൈസ്കൂള്, ഗവ മോഡല് യൂ. പി .എസ് എന്നിവിടങ്ങളില് നടക്കും. 23 ന് എസ്. വി. എച്ച്. എസ് ല് പ്രവര്ത്തി പരിചയ മേളയും, ഗവ. മോഡല് യൂ. പി. എസില് ഗണിതമേളയും 24 ന് എസ്.വി .എച്ച് .എസില് സയന്സ് മേളയും, ഐ. ടി മേളയും, ഗവ മോഡല് യൂ. പി. എസില് സോഷ്യല് സയന്സ് മേളയും നടക്കും. 23 ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില് കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് വര്ഗീസ് ഈപ്പന് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മേള ഉദ്ഘാടനം ചെയ്യും.24 ന് വൈകുന്നേരം നടക്കുന്ന സമാപനയോഗത്തില് കോയിപ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ ടീച്ചര് അധ്യക്ഷത വഹിക്കും.കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ രാമചന്ദ്രന്നായര് ഉദ്ഘാടനം നിര്വഹിക്കും.




Comments