കോട്ടാങ്ങല്: ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം നാളെ മുതല് 21 വരെ നടക്കും. 18ന് പൂജവെപ്പ്,വൈകിട്ട് 6.30 സോപാനസംഗീതം,7 നു ഭരതനാട്യം, 7.30 നു സംഗീത സദസ്സ്, 8.30 ന് ഭക്തിഗാനസന്ധ്യ , 19 ദുര്ഗാഷ്ടമി നാളില് രാവിലെ എട്ടിന് സംഗീത സദസ്സ്, 9 ന് വയലിന് സംഗീതാര്ച്ചന, 9.45 ന് സംഗീതാര്ച്ചന നൃത്ത നൃത്യങ്ങള്, രാത്രി എട്ടിന് കണ്മണി ശശി മാവേലിക്കര അവതരിപ്പിക്കുന്ന സംഗീത സദസ്, രാത്രി 9.30 ന് കൈ കൊട്ടികളി 20 ന് സംഗീത സദസ്,സംഗീതാര്ച്ചന രാവിലെ 10 മണിക്ക് സ്വരലയ മഞ്ജെരി, വൈകിട്ട് 6 30ന് നാമ സങ്കീര്ത്തനം, 7. 15ന് നൃത്തങ്ങള്,7. 45 ക്ലാസിക്കല് ഡാന്സ് ,8.15 ന് നൃത്തം നൃത്യങ്ങള് എന്നിവ നടക്കും.
വിജയദശമി നാളില് രാവിലെ ഏഴിന് സംഗീത സദസ് 8 30ന് ശാസ്ത്രീയ സംഗീതം ഒന്പതിന് സംഗീതാര്ച്ചന വൈകിട്ട് 6 30ന് സോപാനസംഗീതം 7മണിക്ക് നാമ സങ്കീര്ത്തനം 7 30ന് കൈകൊട്ടികളി എട്ടിന് സംഘനിര്ത്തം, 9 ന് വജ്ര ചിറക്കടവിന്റെ വീര നാട്യം എന്നിവ നടക്കും. ചടങ്ങുകള്ക്ക് ക്ഷേത്രം മേല്ശാന്തി മനു നാരായണന് ശര്മ മുഖ്യകാര്മികത്വം വഹിക്കും . നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 21 വരെ കളമെഴുത്തും പാട്ടും ഉണ്ടായിരിക്കും. നവരാത്രി മഹോത്സവത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്ത്തീകരിച്ചതായി ഭരണസമിതി അറിയിച്ചു.




Comments