
റാന്നി: ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന പ്രമേയവുമായി റാന്നി ഗ്രാമ പഞ്ചായത്തു് .വോട്ടര് പട്ടിക പരിഷ്കരണത്തിലെ അപാകതകള് പരിഹരിക്കുക, തിരഞ്ഞെടുപ്പ് കമ്മിഷന് നിയമന സമിതി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിര്ദേശിച്ച മാതൃകയില് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയെ ഉള്പ്പെടുത്തി സെലക്ഷന് കമ്മിറ്റി അടിയന്തരമായി പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയം മുന്നോട്ട് വച്ചു.
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം കവര്ന്നെടുക്കുന്ന നീക്കങ്ങളില് നിന്ന് ഭരണകൂടം പിന്തിരിയണമെന്നും, സ്വതന്ത്രവും നീതിപൂര്വകവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ രാജ്യത്തിന്റെ ജനാധിപത്യ ഭദ്രത സംരക്ഷിക്കാന് കേന്ദ്ര സര്ക്കാര് തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പ്രസിഡന്റ് പ്രമോദ് മന്ദമരുതി പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സൗമ്യ ജി നായര്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മേരി ജോണ്, മോളി മാത്യു, അംഗങ്ങളായ അനിത അനില്കുമാര്, മോനായി പുന്നൂസ്, കെ. ഇ മാത്യു, അനി സുരേഷ്, ജിജി വര്ഗീസ്, എം. റ്റി സതീഷ്, സൂസമ്മ ജോണ്സന്, ബിനിറ്റ് മാത്യു, ജോയിസി ചാക്കോ എന്നിവര് പ്രസംഗിച്ചു.



Comments