More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Pathanamthitta
Loading...

പരിസ്‌ഥിതി സംരക്ഷണം പോലെതന്നെ മലയോരജനതയ്‌ക്കും സംരക്ഷണം അനിവാര്യം

Authored by Web Desk | Last updated: 17 Oct 2026, 5:20 AM | 1 min read

Print
പരിസ്‌ഥിതി സംരക്ഷണം പോലെതന്നെ മലയോരജനതയ്‌ക്കും സംരക്ഷണം അനിവാര്യം
പത്തനംതിട്ട: പരിസ്‌ഥിതി സംരക്ഷണത്തിന്‌ സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം മലയോര ജനതയുടെ സംരക്ഷണത്തിനും അനിവാര്യമാണെന്ന്‌ എന്‍.സി.പി (എസ്‌.പി) സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ: പി.എം സുരേഷ്‌ ബാബു.ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച്‌ അനുസൃതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്‌.

മലയോര ജനതയുടെ സംരക്ഷണത്തിന്‌ പരിഹാരമല്ലെന്ന കണ്ടെത്തലിലാണ്‌ തുടര്‍ന്നുണ്ടായ ഉമ്മന്‍ ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. ഈ തുടര്‍പഠനം വേണ്ടിവന്നത്‌ ഈ മേഖലയിലെ ജനവാസ സംരക്ഷണത്തിന്‌ പ്രാധാന്യം നല്‍കിയതുകൊണ്ടാണ്‌. ആ പരിഗണന ജില്ലയിലെ മലയോര മേഖലയിലെ ജനവിഭാഗങ്ങള്‍ക്കും ലഭിക്കണം.

ശബരിമലയെ ഒഴിവാക്കിയെങ്കിലും അവിടേക്കുള്ള ശരണപാതകളെ ഒഴിവാക്കാത്തത്‌ ശബരിമലയുടെ സാര്‍വത്രികമായ വികസനത്തെ പ്രതികൂലമായി ബാധിക്കും. ദശാബ്‌ദങ്ങളായി മലയോര മേഖലയില്‍ ജീവിക്കുന്ന ആളുകള്‍ അനുഭവിക്കുന്ന കഷ്‌ടപ്പാടുകള്‍ ഏറെയാണ്‌. ആ പ്രദേശങ്ങളെ ഇ.എസ്‌.എ മേഖലയില്‍ നിന്ന്‌ ഒഴിവാക്കാന്‍ കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടണം.

മലയോര ജനതയുടെ ഈ ന്യായമായ അവകാശം നേടിയെടുക്കാന്‍ എന്‍.സി.പി (എസ. പി ) പ്രതിജ്‌ഞാബദ്ധമാണെന്നും പാര്‍ട്ടി മലയോര ജനതക്കൊപ്പമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇ.എസ്‌.എ വിഷയത്തില്‍ മലയോര ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ സംസ്‌ഥാന സെക്രട്ടറി പദ്‌മ ഗിരീഷ്‌, എന്‍.വൈ. സി സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ: ശ്രീഗണേഷ്‌ എന്നിവര്‍ നടത്തിയ ഏകദിന നിരാഹാര സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മനേഷ്‌ നായര്‍ ആറന്മുള അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അഡ്വ: മാത്തൂര്‍ സുരേഷ്‌, സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടി.കെ ഇന്ദ്രജിത്ത്‌, പത്തനംതിട്ട മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ല ജനറല്‍ സെക്രട്ടറി അഭിലാഷ്‌ മംഗലശ്ശേരില്‍, ശശികുമാര്‍ താന്നിക്കല്‍, അനില്‍ കാലായില്‍, കലാ ഗിരീഷ്‌, സുഷമ കരിമ്പന കുഴി, എ.കെ നാസര്‍, ഷാജി ഊന്നുകല്‍, വിജയന്‍ മാതിരംപള്ളില്‍, ആറന്മുള ബ്ലോക്ക്‌ പ്രസിഡന്റ്‌ സന്തോഷ്‌ നിര്‍വിളാകം, റാന്നി ബ്ലോക്ക്‌ പ്രസിഡന്റ്‌ അനില്‍കുമാര്‍ ചെറുകോല്‍, അര്‍ച്ചന മനേഷ്‌, അഡ്വ: അരുണ്‍ ഗോപന്‍ വട്ടപ്പാറ, സജിന്‍ മാത്യു, ജോണ്‍സണ്‍ പുന്നക്കുന്ന്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടി. കെ ഇന്ദ്രജിത്ത്‌ സമാപന പ്രഖ്യാപനം നടത്തി. നിരാഹാരം ഇരുന്നവര്‍ക്ക്‌ നാരങ്ങാനീരുനല്‍കി നിരാഹാര സമരം അവസാനിപ്പിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

റാന്നി പള്ളിയോടം പുനര്‍നിര്‍മ്മിക്കുന്നു

റാന്നി പള്ളിയോടം പുനര്‍നിര്‍മ്മിക്കുന്നു

മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണറെ നീക്കം ചെയ്യണം; പ്രമേയവുമായി റാന്നി ഗ്രാമ പഞ്ചായത്ത്‌

മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണറെ നീക്കം ചെയ്യണം; പ്രമേയവുമായി റാന്നി ഗ്രാമ പഞ്ചായത്ത്‌

No Image

ഓമല്ലൂര്‍ സരസ്വതി കലാക്ഷേത്രം സംഗീതോത്സവം ഇന്ന്‌ തുടക്കം

No Image

കോട്ടാങ്ങല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി

No Image

'തെരെഞ്ഞെടുപ്പ്‌ കമ്മീഷണര്‍ കേന്ദ്രസര്‍ക്കാരീന്റെ താല്‌പര്യം സംരക്ഷിക്കുന്നു'

No Image

പുല്ലാട്‌ ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രമേള

Comments