പത്തനംതിട്ട: ഓമല്ലൂര് സരസ്വതി കലാക്ഷേത്രം 31-ാമത് വിജയദശമി സംഗീതോത്സവം 17 മുതല് 21 വരെ ഓമല്ലൂര് സര്വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില് നടക്കും. ഇന്ന് വൈകിട്ട് നാലിന് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. സംഗീതോത്സവം അഡ്വ. അബിന് വര്ക്കി എംഎല്എ ഉദ്ഘാടനം ചെയ്യും. കലാക്ഷേത്രം പ്രസിഡന്റ് പി. ആര് കുട്ടപ്പന്നായര് അധ്യക്ഷത വഹിക്കും. മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര് ശങ്കരന് മുഖ്യപ്രഭാഷണം നടത്തും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ആതിര ആദരിക്കും. തുടര്ന്ന് കലൈമാമണി മധുര ശിവഗണേഷിന്റെ സംഗീത സദസ്. 18ന് രണ്ടിന് സംഗീത സദസ്സ്, വൈകിട്ട് അഞ്ചിന് സംഗീതാരാധന, ആറിന് പൂജവെപ്പ്, ഏഴ് മുതല് സംഗീത സദസ്. 19ന് രാവിലെ 8.30 മുതല് വയലിന്, ഓര്ഗണ് വാദനം. 10. 30ന് വയലിന് കച്ചേരി, 11.30നും രണ്ടിനും രാത്രി ഏഴിനും സംഗീത സദസ്്. 20ന് രാവിലെ 8.30ന് സംഗീത സദസ്, 10. 30ന് സംഗീതാരാധന, വൈകിട്ട് അഞ്ചിന് ഭജന്സ്, ഏഴിന് നൃത്തസന്ധ്യ. 21ന് രാവിലെ പൂജയെടുപ്പും വിദ്യാരംഭവും. എട്ട് മുതല് സംഗീതാലാപനം, ഒമ്പത് മുതല് വയലിന് കച്ചേരി. വാര്ത്താ സമ്മേളനത്തില് പ്രസിഡണ്ട് പി. ആര് കുട്ടപ്പന്നായര്, ഡയറക്ടര് പട്ടാഴി എന് ത്യാഗരാജന്, സുരേഷ് കുമാര്, സി. കെ അര്ജ്ജുനന് എന്നിവര് പങ്കെടുത്തു.




Comments