തിരുവല്ല: ഭരണഘടന സ്ഥാപനമായ ഇലക്ഷന് കമ്മീഷനെ അധികാരം കൈയടക്കുവാനുള്ള ഉപകരണമാക്കി മാറ്റുന്ന സമീപനമാണ് മോദി സര്ക്കാര് സ്വീകരിച്ചിരിക്കുന്നതെന്ന് ആര്. എസ്. പി കേന്ദ്ര കമ്മിറ്റി അംഗം പി. ജി. പ്രസന്നകുമാര് ആരോപിച്ചു.സുതാര്യമായി പ്രവര്ത്തിക്കേണ്ട മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര് കേന്ദ്രസര്ക്കാരീന്റെ താല്പര്യം മാത്രം സംരക്ഷിക്കുന്ന തരത്തിലേക്ക് തരം താണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്ഹിയില് നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു ആര്. എസ്. പി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില് നടന്ന സമരജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം സെക്രട്ടറി കെ. പി. മധുസൂദനന് പിള്ള അത്യക്ഷത വഹിച്ചു. പെരിങ്ങര രാധാകൃഷ്ണന്, ഈ പ്പന് മാത്യു, പി. പി. ജോണ്, പ്രേംജിത്ത് ശര്മ്മ, ലിജോ അലക്സ്,ജയശ്രീ മുരിക്കാനാട്ടില്,പ്രകാശ് കവിയൂര്, കെ. പി. സുധീര്,ജോര്ജ് തോമസ്,ഡോ. സാജന് തോമസ്, എം. എം. മാത്യു,സി. പി. സാമുവേല് തുടങ്ങിയവര് പ്രസംഗിച്ചു.




Comments