ബെംഗളൂരു: വിവാഹത്തിന് മുന്‍പായി നടക്കുന്ന റിസപ്ഷനില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ കശപിശയെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്മാറി. മുപ്പത് പേരോളം അടങ്ങുന്ന വധുവിന്റെ ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വരന്റെ വീട്ടുകാരാണ് ഇത് പ്രശ്നമാക്കി ഉയര്‍ത്തി കാണിച്ചത്. പിന്നീട് ഇരുവശങ്ങളില്‍ നിന്നും വാക്ക്പോര് ആരംഭിച്ചു. അരമണിക്കൂറിനുള്ളില്‍ തന്നെ മറ്റ് ബന്ധുക്കള്‍ ചേര്‍ന്ന് പ്രശ്നം ഒതുക്കി തീര്‍ക്കുകയും ചെയ്തിരുന്നു.
പ്രശ്നങ്ങള്‍ക്ക് സമാധാനമായെങ്കിലും പിന്നീട് വിവാഹത്തില്‍ നിന്നും വധു പിന്മാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരു വിഭാഗക്കാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ വിവാഹത്തില്‍ നിന്നും പിന്മാറുക എന്ന നിലപാട് പെണ്‍കുട്ടി കടുപ്പിക്കുകയായിരുന്നു.
ഇരു കുടുംബങ്ങളിലെ ഈ വിഷയം തന്നെയായിരുന്നു അന്ന് വൈകിട്ടത്തെ ടിവി ചര്‍ച്ചകളിലും നിറഞ്ഞു നിന്നിരുന്നത്. ഇതില്‍ വരന് നേരിട്ട് ടിവി ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടതും കൗതുകമുണര്‍ത്തി. ഒരു പ്രകോപനവും ഉണ്ടാകാതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും വരനും കുടുംബവും പറഞ്ഞു. പെണ്‍കുട്ടിക്ക് തന്നെ കുടുംബത്തില്‍ നിന്നും വേര്‍പിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇത് നടക്കാതെ വന്നപ്പോഴാണ് ഇത്തരത്തില്‍ കല്യാണത്തില്‍ നിന്നും പിന്മാറിയതെന്നും വരന് പറഞ്ഞു.






